താമരശ്ശേരി :കൈതപ്പൊയിൽ ഇംതിബിശ് ഹെൽത്ത് കെയർ കമ്പനിയുടെ കീഴിൽ
പ്രവർത്തിക്കുന്ന ഇംതിബിശ് ടാലെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്ലെ വിദ്യാർത്ഥികൾ രക്തദാനം നടത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബേങ്കിലാണ് സ്ഥാപനത്തിലെ പതിനഞ്ചോളം വിദ്യാർഥികൾ പങ്കെടുത്തത്.
അപകടങ്ങളെ തൊട്ടും മറ്റും വരുന്ന രോഗികൾക്കു രക്ത ദൗർലബ്യത്തെ തുടർന്ന് മരണം വരെ സംഭവിക്കാറുണ്ട്.
ആരോഗ്യ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇതിനു നേതൃത്വം നൽകിയത്. കോർ ടീം അംഗങ്ങളായ ആയ തമീം, പ്രിയ ദർശിനി, മെഹ്റിൻ എന്നിവർ പങ്കെടുത്തു.
മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഇതൊരു മാതൃകയാക്കണമെന്നും രക്തദാനം വഴി നിരവധി പേരുടെ ജീവൻ രഷിക്കാമെന്നും അഡ്മിൻ മാനേജർ മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.
Post a Comment