തിരുവമ്പാടി: പുല്ലൂരാംപാറ ;
അറുപത്തിയഞ്ചാമത് കോഴിക്കോട് ജില്ലാതല അമച്വർ അത്‌ലറ്റിക് മീറ്റിൽ 390 പോയിന്റുകൾ നേടി, ചാംപ്യൻമാരായ മലബാർ സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങളെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ,
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പുരയിടം എന്നിവർ ഗ്രൗണ്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ ആറുമണിക്ക് ഗ്രൗണ്ടിൽ എത്തിയ ഇവർ കുട്ടികളോടൊപ്പം അരമണിക്കൂറോളം സമയം ചിലവഴിക്കുകയും, നാടിന് അഭിമാനം ആകുന്ന സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് തങ്ങളുടെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.
അക്കാദമി മുഖ്യ പരിശീലകൻ ടോമി ചെറിയാൻ, സഹ പരിശീലകരായ സത്യൻ, സുനിൽ ജോൺ, മനോജ് പെരിയപ്പുറം, അക്കാദമി രക്ഷാകർതൃ സമിതി ഭാരവാഹികളായ ബിബിൻ ടോം, ജോജോ കാഞ്ഞിരക്കാടൻ, ഡോണി പോൾ തുടങ്ങിയവർ ചേർന്ന് ജനപ്രതിനിധികളെ സ്വീകരിക്കുകയും താരങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
Post a Comment