തിരുവമ്പാടി:
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മത്സരവും, പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.
ഇന്നു വൈകിട്ട് ആറുമണിക്ക് തിരുവമ്പാടി ടൗണിൽ നടത്തുന്ന പ്രതിഷേധ പ്രകടനം യൂണിറ്റ് പ്രസിഡണ്ട് ജി കെ തോമസ് ഉദ്ഘാടനം ചെയ്യും.
വ്യാപാരഭവനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം കത്താത്ത സ്ട്രീറ്റ് ലൈറ്റുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നതടക്കം നടത്തി ബസ്റ്റാൻഡിൽ അവസാനിക്കും.
പ്രതിഷേധം പ്രകടന സമയത്ത് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകളണച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.
മിൽ മുക്ക് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെയും, കുരിശുപള്ളി ജംഗ്ഷൻ മുതൽ ലിസാ ഹോസ്പിറ്റൽ വരെയും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നത് കാണിച്ചുതരുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Post a Comment