കുറ്റ്യാടി: മലബാർ കലാപത്തെയും രക്തസാക്ഷികളെയും തള്ളിപ്പറഞ്ഞ സംഘപരിവാറിന്റെ അതേ നിലപാടായിരുന്നു കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും ലീഗ് നേതൃത്വവും കൈക്കൊണ്ടതെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. മലബാർ കലാപം നൂറാംവാർഷികത്തിന്റെ ഭാഗമായി സി.പി.എം. തളീക്കരയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ചരിത്രകൗൺസിൽ 1921-ലെ മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് പറയുമ്പോൾ അതിനെതിരേ ശബ്ദിക്കാൻ കോൺഗ്രസോ ലീഗോ തയ്യാറായിട്ടില്ല.
കോൺഗ്രസും ലീഗും കൈവിട്ട ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാർക്ക് പിന്തുണയും തണലുമായത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ. സുരേഷ്, എം.കെ. ശശി, എ.എം. റഷീദ്, കെ.പി. അജിത്ത്, കെ. രാജൻ എന്നിവർ സംസാരിച്ചു.
Post a Comment