കോടഞ്ചേരി :
കോടഞ്ചേരി സെൻറ് ജോസഫ് എൽപി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ശീതകാല പച്ചക്കറി കോടഞ്ചേരി കൃഷിഓഫീസർ ഷബീർ അഹമ്മദ് കെ എ തൈകൾ നട്ട് ഉദ്ഘാടനം
ചെയ്തു.

ഹെഡ് മിസ്ട്രസ്.ജീമോൾ.കെ. 
 അദ്ധ്യാപക കോർഡിനേറ്റർ മാരായ 
പ്രിൻസി സെബാസ്റ്റ്യൻ, 
മൃദുല ജോസഫ്.
വിദ്യാർത്ഥി കോർഡിനേറ്റർ മാരായ ആഷ്‌ലിൻ ഗ്രേസ് വർഗീസ്, എയ്ഞ്ചൽ ജോഷി 
അധ്യാപകരായ അരുൺ ജോസഫ്
അനീഷ് ജോസ് 
സ്കൂൾ പിടിഎ പ്രസിഡണ്ട് 
റോക്കച്ചൻ പി.വി 
 ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂളിലെ ഹരിത പാഠം കാർഷിക ക്ലബ്ബിന്  കോടഞ്ചേരി കൃഷിഭവന്റെ 
  നേതൃത്വത്തിൽ 3 മാസമായി നടന്ന പ്രവർത്തനങ്ങൾക്ക് പിടിഎ കമ്മിറ്റി  അംഗങ്ങളുടെ
അംഗങ്ങൾ പൂർണ പിന്തുണയും കൃഷിക്കുണ്ട്.

 .ചാണകം, ഗോമൂത്രം, കടലപിണ്ണാക്ക്, വെല്ലം, തൈര്, കറുത്ത മണ്ണ് എന്നിവ ചേർത്ത് ജീവാമൃതവും ജൈവവളവും ജൈവ കീടനാശിനികളും  നിർമിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ   പരിശീലനം നൽകിയിരുന്നു.   

പച്ചക്കറി കൃഷിയുടെ വിത്തു മുതൽ  നിലമൊരുക്കുന്നതും വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ ഡയറി എഴുത്തും

 കൃഷിയുടെ ശാസ്ത്രീയ പ്രവർത്തിച്ചു പഠിക്കാനും ഹരിത പാഠം  അംഗങ്ങൾ  ആരംഭിച്ചു.

സ്കൂളിലെ തന്നെ ബയോഗ്യാസ് സ്ലറി ഉപയോഗിക്കുന്നത് കൊണ്ട് കൃഷിയിൽ വളരെ കുറഞ്ഞ ചെലവാണ് ഇവർക്കുള്ളത്.
ചെടിക്ക് കരുത്തിനായി മത്തി ശർക്കര മിശ്രിതം ഇടവിട്ട് ഉപയോഗിക്കുന്നു. 

കോടഞ്ചേരി കൃഷിഭവന്റെ സാങ്കേതിക സാമ്പത്തിക പിന്തുണയും ഇവർക്കുണ്ട്.
പച്ചക്കറി ചെയ്യുന്ന മികച്ച വിദ്യാലയത്തിനുള്ള രണ്ടുതവണ ജില്ലാ തല പുരസ്കാരം പച്ചക്കറി മേൽനോട്ടം വഹിക്കുന്ന മികച്ച അധ്യാപകനുള്ള  ഒന്നാം സ്ഥാനവും ഈ ഹരിത വിദ്യാലയം നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post