വേനപ്പാറ: സ്വാതന്ത്ര്യസമരവും അധിനിവേശത്തിനെതിരെയുള്ള മുന്നേറ്റത്തിന്റെ ഓർമ്മകളും അയവിറക്കിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് 'കൂട്ടുകൂടാം കൂടെ വരക്കാം'  സമൂഹ ചിത്രരചന വേനപ്പാറ ലിറ്റിൽ ഫ്ളവർ യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

 ബി ആർ സി ട്രെയിനറും ചിത്രകാരനുമായ ഷാനവാസ് പി. ബി. ഉദ്ഘാടനം ചെയ്തു. 

പി ടി എ പ്രസിഡണ്ട് ആൻറണി ഫ്രാൻസിസ്, എം പി റ്റി  ചെയർപേഴ്സൺ ഭാവന വിനോദ്, ഷബ്ന എം. എ, ചിത്രകാരി അസ്‌ല സി. എന്നിവർ ഒത്തുചേർന്ന് സ്വാതന്ത്ര്യസമരചരിത്രത്തിലെ മുഹൂർത്തങ്ങൾ വരച്ചുകൊണ്ട് സാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ചിത്രരചന നടത്തി. 

 തുടർന്ന് കുട്ടികൾക്കായി ചിത്രരചനയുടെ പാഠങ്ങൾ നൽകുകയും ചിത്രരചനകളുടെ പ്രദർശനം നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post