തിരുവമ്പാടി: ആനക്കാംപൊയിൽ സ്കൂളിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു.
കോവിഡിനു ശേഷം കുട്ടികൾ നേരിടുന്ന മാനസിക വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള എസ് എസ് കെ യുടെ മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയാണ് അതിജീവനം.
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ എബി ദേവസ്യ, ആലിസ് വി തോമസ്, സിസ്റ്റർ ഷൈനി മാത്യു, സ്കൂൾ ലീഡർ ദിവിജ അൽഫോൻസ ഹെന എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ജുമാന ഹസീൻ , എ ഷമീന , എം ഷീജ, റീനു സ്കറിയ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
Post a Comment