കോടഞ്ചേരി; ചിപ്പിലിത്തോട്:
എനർജി മാനേജ്മെന്റ് സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് മലബാർ ആക്ഷൻ സൊസൈറ്റി ഫോർ സോഷ്യൽ സർവീസും( ശ്രേയസ്) ചേർന്ന് ചിപ്പിലിത്തോട് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ശ്രേയസ് മേഖലാ ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട്ട് അധ്യക്ഷൻ വഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാദർ വർഗീസ് ചൂര ക്കുഴി മുഖ്യസന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഊർജ്ജത്തി ന്റെ പ്രാധാന്യത്തെക്കുറിച്ച് വിഷയാവതരണം നടത്തി.
പാഴാക്കിക്കളയുന്ന ഊർജ്ജം സംരക്ഷിക്കേണ്ട അതിനെക്കുറിച്ചും വരുംതലമുറയ്ക്കായി ഊർജ്ജം കരുതിവെക്കുന്ന അതിനെക്കുറിച്ചും ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗങ്ങളേ കുറിച്ചും റിസോഴ്സ് പേഴ്സൺ ലിസി റെജി ജോസ് കുറൂർ ഈങ്ങാപ്പുഴ കെ എസ് ഇ ബി സബ് എൻജിനീയർ എന്നിവർ ക്ലാസെടുത്തു.
പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതവും രാജു അമ്പാട്ട് നന്ദിയും അർപ്പിച്ചു. സി ഓ ജെസി രാജു എൽസി ബേബി ആനി രാജു ലൗലി ബെന്നി എന്നിവർ നേതൃത്വം നൽകി ഇ എം സി ഒബ്സർവർ നീതു ചന്ദ്രൻ മീറ്റിംഗിൽ പങ്കെടുത്തു.
Post a Comment