തിരുവമ്പാടി: മാർടെക്സ് വെഡിങ് സെന്ററിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനോത്സവത്തിന് തുടക്കം കുറിച്ചു. 2021 ഡിസംബർ 15 മുതൽ 2022 ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന സമ്മാനോത്സവത്തിന്റെ ഭാഗമായി ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒന്നാം സമ്മാനമായി എയർ കണ്ടീഷണർ, രണ്ടാം സമ്മാനമായി റഫ്രിജിറേറ്റർ, മൂന്നാം സമ്മാനമായി എൽ ഈ ഡി ടി വി, നാലാം സമ്മാനമായി വാഷിങ് മെഷീൻ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിരുവമ്പാടി മാർടെക്സ് വെഡിങ് സെന്ററിൽ വെച്ച് നടന്ന സമ്മാന കൂപ്പണിൻ്റെ ഉദ്ഘാടനം മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു കെ പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്തംഗം ഷൗക്കത്തലി കൊല്ലളത്തിൽ, ബിന്ദു ജോൺസൺ, ബിനു സി കുര്യൻ, ടോമി കൊന്നക്കൽ, സംഘം ഭരണസമിതി അംഗങ്ങളായ ജോയി മ്ലാക്കുഴിയിൽ, സാവിച്ചൻ പള്ളിക്കുന്നേൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, മനോജ് വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, സെക്രട്ടറി പ്രശാന്ത് കുമാർ, തോമസ് വലിയപറമ്പൻ, അഡ്വ: സുരേഷ് ബാബു, കെ സി സെയ്‌തു മുഹമ്മദ്, ജോർജ് പാറെക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
Post a Comment