മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഗവ. എൽ പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചി മുറി നിർമ്മാണത്തിന് തുടക്കമായി.
ശുചിത്വമിഷൻ ഗ്രാൻ്റായ 5,40000 രൂപ ചിലവഴിച്ചാണ് യൂറോപ്യൻ ക്ലോസറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ശുചി മുറി നിർമ്മിക്കുന്നത്.
നിലവിൽ 20 വർഷത്തിലധികം പഴക്കമുള്ള ശുചി മുറികളാണ് സ്കൂളിലുള്ളത്. കാലപ്പഴക്കം കാരണം ഇതിൽ പലതും പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യവുമായിരുന്നു.
ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സ്കൂൾ അധികൃതർ സംഭവം പഞ്ചായത്ത് പ്രസിഡൻ്റിൻറ് ഷംലൂലത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
അന്ന് തന്നെ പ്രസിഡൻ്റ് സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
തുടർന്ന് വിജയിച്ചതോടെ പ്രത്യേകം താൽപര്യമെടുത്ത് പദ്ധതിക്കായി മുന്നിട്ടിറങ്ങുകയും ചെയ്തു.
ശുചി മുറികളുടെ നിർമ്മാണമിപ്പോൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസി. വി. ഷംലൂലത്ത് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് വികസന സമിതി അംഗം അഹമ്മദ് കുട്ടി പൂളക്കത്തൊടി,പി ടി എ പ്രസിഡന്റ് സാജിദ്, വൈസ് പ്രസിഡന്റ് ശിഹാബ് പി പി സി, ജസ് ലി, എന്നിവർ പങ്കെടുത്തു.
Post a Comment