കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഇ-ശ്രം, സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പഞ്ചായത്തെന്ന നേട്ടം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വന്തമാക്കി.
പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം കാര്‍ഡ് നല്‍കുന്ന നടപടി പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഭാവിയില്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുമാണ് ഇ–ശ്രം രജിസ്‌ട്രേഷന്‍.
ഇതിനായി തൊഴില്‍ വകുപ്പ്, ക്ഷേമനിധി ബോര്‍ഡ്, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ സഹായത്തോടെ കേരളത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു.
4,011 പേര്‍ക്ക് ഇ-ശ്രം കാര്‍ഡ് നല്‍കിയാണ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറയുടെ നേട്ടം. ഇതിന്റെ പ്രഖ്യാപനം മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.
കേരളത്തില്‍ ഇതുവരെ 12 ലക്ഷത്തോളം തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആരും പദ്ധതിയില്‍ നിന്നും വിട്ടുപോകരുതെന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്റര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായി തൊഴില്‍ വകുപ്പ് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, വൈസ് പ്രസി. ചിപ്പി മനോജ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അസംഘടിത മേഖലയിലെ 16 നും 59നും ഇടയില്‍ പ്രായമുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ആദായ നികുതി പരിധിയില്‍ വാരാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
Post a Comment