പുതുപ്പാടി:
പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര അറബിഭാഷാ ദിനചാരണം നടത്തി.
കൊടുവള്ളി ഗവണ്മെന്റ് കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ: മുസ്തഫ കൊച്ചിൻ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു.
പിടിഎ പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷനായി.
പ്രധാനാധ്യാപകൻ ഇ ശ്യാം കുമാർ അറബിഭാഷാദിന സന്ദേശം നല്കി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
തുടർന്ന് ഏറെ വിഞ്ജാനപ്രദവും,കൗതുകകരവുമായ അറബിക് എക്സിബിഷൻ നടത്തി.
ചടങ്ങിൽ ജ്യോതി നാരായണൻ, മുഹമ്മദ്‌റഷീദ് മാസ്റ്റർ,മുയസ്സിർ മുസ്തഫ,കുമാരി സ്വൽഹ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീലത ടീച്ചർ സ്വാഗതവും, അബ്ദുൾ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment