കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഈ കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാർഗങ്ങളിലൂടെ പകർച്ചവ്യാധി നിർണയത്തിനും രോഗീപരിചരണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. മാത്രമല്ല ഗവേഷണ രംഗത്തും കൂടുതൽ പ്രാധാന്യം നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post