മാവൂർ:കേരളത്തിലെ റോഡുകളുടെ ന്യൂനതകൾ പരിഹരിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നും ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെട്ടിക്കടവിൽ നിർമ്മിക്കുന്ന പുതിയപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്ദമംഗലം എം.എൽ.എ. പി.ടി.എ. റഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഓളിക്കൽ ഗഫൂർ, എം.കെ. സുഹറാബി എന്നിവരും എം. സുഷമ, സുധ കമ്പളത്ത്, ടി.പി. മാധവൻ, പി. ശിവദാസൻ നായർ, പി.കെ. മിനി, രാജേഷ് കണ്ടങ്ങൂർ, പി. ഷൈപു, ടി.കെ. വേലായുധൻ, ചൂലൂർ നാരായണൻ, ഖാലിദ് കിളിമുണ്ട, എൻ.വി. ഷിനി തുടങ്ങിയവരും സംസാരിച്ചു.
Post a Comment