ബാലുശ്ശേരി: സഹകരണമേഖല തകർക്കാനുള്ള ഏതുശ്രമത്തെയും സംസ്ഥാനസർക്കാർ ചെറുത്തുതോൽപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ലോകത്തെവിടെയും കാണാത്ത, ഏവർക്കും മാതൃകയാക്കാവുന്ന പ്രസ്ഥാനമായി സംസ്ഥാനത്തെ സഹകരണമേഖല വളർന്നിട്ടുണ്ട്. സഹകരണപ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ഇതിനോടു യോജിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളെയും ജനങ്ങളെയും അണിനിരത്തും. പനങ്ങാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ വട്ടോളി ബസാറിൽ ആരംഭിച്ച ഹോംകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിർമാണവസ്തുക്കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച സൂപ്പർമാർക്കറ്റ് സഹകരണമേഖലയിൽ മലബാറിൽതന്നെ ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ വിൽപ്പനാകേന്ദ്രമാണ്.
കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി. ആദ്യവിൽപന നടത്തി.
അർബൻ ബാങ്ക് സെക്രട്ടറി എം. രാജീവ്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, കെ. രാമചന്ദ്രൻ, റിജു പ്രസാദ്, ഷൈബാഷ് കുമാർ, ആർ.സി. സിജു, ദാസൻ ഉള്ളൂർ, എം.സി. ഷൈമ, മിനി ചെറിയാൻ, നിജേഷ് അരവിന്ദ്, എ.സി. ബൈജു, ബിനു അറപ്പീടിക, പി.കെ. നാസർ, വിജയൻ, എ.കെ. രവി, ബാങ്ക് പ്രസിഡന്റ് ഇ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു.
Post a Comment