തിരുവമ്പാടി:
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ മനസ്സിലാക്കുന്നതിനും മുക്കം മുതല്‍ എരഞ്ഞിമാവ് വരെയുള്ള ഭാഗത്ത് ലിന്റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ഡ്രൈനേജുകള്‍, കള്‍വെര്‍ട്ടുകള്‍, കയ്യേറ്റം, സര്‍വേ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ മനസ്സിലാക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി എംഎല്‍എ പറഞ്ഞു.
ജനപ്രതിനിധികള്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Post a Comment