തിരുവമ്പാടി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയുടെ സഹായത്തോടെ തിരുവമ്പാടി അൽഫോൻസ കോളേജിൽ  ഗ്രീൻ ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപ്പിടുപ്പിച്ച പച്ചതുരുത്തിന്, ഹരിത കേരളം മിഷന്റെ അംഗീകാരം.

ജില്ലാ കോർഡിനേറ്റർ പ്രകാശ് പി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി ചാക്കോയ്ക്ക് അംഗീകാരപത്രം കൈമാറി ആദരിച്ചു.

ചടങ്ങിൽ അൽഫോൻസ കോളേജ്  ഗ്രീൻ ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി ഷീബ മോൾ ജോസഫ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി ചാക്കോ അധ്യക്ഷതയും വഹിച്ചു.

അനുമോദന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രി.പ്രകാശ് പി. നിർവഹിച്ചു.

അൽഫോൻസ കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ഷെനിഷ് അഗസ്റ്റിൻ ആശംസയർപ്പിച്ചു.

ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ഡോണ ഫ്രാൻസിസ്, അൽഫോൻസാ കോളേജ്  ഗ്രീൻ ക്ലബ്ബ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോളിൻ ജോൺസൻ, റോസ്‌മിൻ സ്റ്റാലിൻ, അതുല്യ, അർജുൻ ജയിൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post