തിരുവനന്തപുരം :സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. താഴെ തട്ടിൽ ജനകീയ പ്രതിരോധം തീർക്കുന്ന സമരങ്ങൾക്കാകും നേതൃയോഗം രൂപം നൽകുക.

പദ്ധതി നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ അണിനിരത്തിയുള്ള ചെറുത്തുനിൽപ്പാണ് നേതൃത്വം ആലോചിക്കുന്നത്. പൗര പ്രമുഖരെ നേരിൽകണ്ട് പിന്തുണ തേടുന്ന മുഖ്യമന്ത്രിയുടെ നീക്കത്തിനു സമാന്തരമായുള്ള പ്രചാരണ പരിപാടികളും യു.ഡി.എഫ് ആവിഷ്കരിക്കും. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് കക്ഷി നേതാക്കളുടെ യോഗം.


Post a Comment

Previous Post Next Post