ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ കരിമ്പൻ തൊടിക-ഉൽപ്പം കണ്ടി റോഡ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പൂർത്തീകരിച്ചു.മൂന്ന് ലക്ഷത്തി നാൽപത്തഞ്ചായിരം രൂപയാണ് അടങ്കൽ തുക.റോഡിന്റെ ഉൽഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി നിർവ്വഹിച്ചു.
മുൻ മെമ്പർ കെ.ടി.മുഹമ്മദ്,നെച്ചൂളി മുഹമ്മദ് ഹാജി,യു.കെ.അബ്ദുൽ അസീസ് മുസ്‌ലിയാർ,യു.കെ.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ,യു.കെ.മുഹമ്മദ്,യു.കെ.അബ്ദുൽ റസാഖ് മുസ്‌ലിയാർ ,യു.കെ.ശാഹിദ്,സി.വി.ബഷീർ,സി.വി.അബൂബക്കർ,യു.കെ.അൻവർ,അബ്ദുൽ ലത്വീഫ് കുഴിമ്പാട്ടിൽ എന്നിവർ സംസാരിച്ചു.
Post a Comment