തിരുവമ്പാടി: പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് ക്യാമ്പ് "അതിജീവന" ത്തിന്റെ സമാപനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ മുൻ ഇന്ത്യൻ ഹോക്കി ടീം അംഗവും ഒളിംപ്യനുമായ സാബു വർക്കി ക്യാമ്പ് അംഗങ്ങൾക്ക് ആശംസകൾ നേർന്നു. കായിക പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുവഴിയുള്ള ആരോഗ്യ പരിപാലനത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു.

സ്വയാവബോധവും സാമൂഹ്യബോധവും പരിസ്ഥിതി സ്നേഹവും സംഘടി വർദ്ധിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികൾ ഉൾക്കൊണ്ട  സപ്തദിന ക്യാമ്പ്, കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാരസ്പര്യം വർദ്ധിപ്പിക്കുന്നതായി മാറി. 

പിടിഎ വൈസ് പ്രസിഡണ്ട് അജു എമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിൽ ഉത്ഘാടനം ചെയ്തു. സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ സീന പി സി, ലിസ്സ ജോസഫ്, അഞ്ജലി ഏലിയാസ്,  ടോം ജോസഫ്, ഡയന്റി മരിയ തുടങ്ങിയവർ പ്രസംഗിച്ചു. അലിൻ റെജി, ജോസഫ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post