തിരുവനന്തപുരം:
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ചൊവ്വാഴ്ച വിശദീകരണ യോഗം ചേരും.
പകല്‍ 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി.
മന്ത്രിമാര്‍, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ മേഖലകളിലെ പ്രമുഖരുമായി വരുംദിവസങ്ങളിലും കൂടിക്കാഴ്ച നടത്തും.
നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായം ആരായുന്നതിനും ആശങ്ക ദൂരീകരിക്കുന്നതിനുമാണ് യോഗം. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
Post a Comment