കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേയുടെ നീളം കുറച്ച് സെഫ്റ്റി ഏരിയയുടെ നീളം കൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. നീക്കത്തിനെതിരെ മലബാർ ഡെവലപ്മെൻറ് ഫോറത്തിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. 
2860 മീറ്റർ നീളമുള്ള കരിപ്പൂരിനെ 2560 മീറ്ററാക്കി ചുരുക്കി റൺവേ എൻഡ് സെഫ്റ്റി ഏരിയയുടെ നീളം കൂടാനാണ് പുതിയ തീരുമാനം.


ഇതുവഴി അപകടസാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം ഇടുന്നത്. 
എന്നാൽ കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലും വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലും വിമാനത്താവളത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നില്ല. റെയിൽവേയുടെ നീളം കുറയുന്നതോടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യത പൂർണമായി ഇല്ലാതാക്കുമെന്ന ആശങ്ക സജീവമാണ്.

വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങൾ എന്നാണ് വിവിധ സംഘടനകൾ ഉന്നയിക്കുന്ന വാദം. റൺവേ നീളം കുറക്കാനുള്ള നീക്കത്തിനെതിരെ മലബാർ ഡെവലപ്മെൻറ് ഫോറം സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. 
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم