തിരുവമ്പാടി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി & യു.പി സ്കൂളുകളുടെ ആഭിമുഖ്യത്തിൽ 'വീടറിയാൻ' എന്ന പേരിൽ നടത്തുന്ന ഭവനസന്ദർശന പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് തോമസ് മാവറ നിർവ്വഹിച്ചു.

    കോവിഡ് മഹാമാരിയ്ക്ക് ശേഷം സ്കൂളിൽ എത്തിച്ചേരാനാകാത്ത കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിൽ കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയുമാണ് 'വീടറിയാൻ' പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

           കൂടാതെ, കോവിഡ് കാലഘട്ടത്തിൽ പഠനത്തിൽ പിന്നോക്കം പോയ കുട്ടികൾക്കു വേണ്ടി ആരംഭിച്ച 'ഒപ്പത്തിനൊപ്പം' പരിപാടിയുടെ പുരോഗതിയും സന്ദർശന വേളയിൽ വിലയിരുത്തുന്നുണ്ട്.

      ഓൺലൈൻ കാലഘട്ടത്തിൽ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളുമായിട്ടാണ് അധ്യാപകർ കുട്ടികളുടെ വീടുകളിലെത്തുന്നത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ തേക്കുംകാട്ടിൽ ആദർശ് ബിജുവിന്റെ വീട്ടിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപകരായ ബൈജു എമ്മാനുവൽ, ബിൻസ്. പി. ജോൺ,സിസ്റ്റർ ഷാന്റി കെ.ജെ, ബോബി ജോസഫ്, സിസ്റ്റർ ദീപ്തി തോമസ്, റസീന.എം പി.ടി.എ പ്രസിഡന്റുമാരായ വിത്സൻ പുല്ലുവേലിൽ, സാബു കരോട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post