ഓമശ്ശേരി : പൂക്കോയതങ്ങൾ ഹോസ്പിസ് (PTH) ഓമശ്ശേരി പെയിൻ & പാലിയേറ്റീവ് ഹോം കെയർ സേവനം ആരംഭിച്ചു .
കോഴിക്കോട് സി എച്ച് സെന്ററിനു കീഴിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ , വിതക്ത പരിശീലനം ലഭിച്ച വളണ്ടീയർമാരാണ് PTH ഹോം കെയറിനു ചുക്കാൻ പിടിക്കുന്നത്
ഓമശ്ശേരി പി ടി എച്ച് ഹോം കെയറിന്റെ ഉത്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡണ്ട് പി വി സാദിഖ് സ്വാഗതവും പി ടി എഛ് കോഡിനേറ്റർ സജാഹ് കൊളത്തക്കര നന്ദിയും പറഞ്ഞു
യു കെ അബു ,യു കെ ഹുസൈൻ ,അഷ്‌റഫ് കൂടത്തായി,അഷ്‌റഫ് എ കെ ,കദീജ മുഹമ്മദ് ,ഫാത്തിമ അബു ,രാജിഷ സിസ്റ്റർ എന്നിവർ സംസാരിച്ചു .
Post a Comment