കോഴിക്കോട്:
കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ സൈക്ലിംങ്ങ് മൽസരം അടിവാരത്ത് ആരംഭിച്ചു.
ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെയും യുണൈറ്റഡ് അടിവാരം ക്ലബിന്റെയും നേതൃത്വത്തിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്.
ഉദ്ഘാടന പരിപാടിയിൽ നാസർ കണലാട് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ അംഗം കെ.വി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ , റിയാസ് അടിവാരം, ഗഫൂർ ഒതയോത്ത്, സിന്ധു ജോയ് , അഭിജിത്ത് ബാബു, പി.എച്ച് മുസ്തഫ, നിസാർ പട്ടാമ്പി, പി. അമൽ സേദു മാധവ് , വളപ്പിൽ ഷെമീർ , ടി.കെ സുഹൈൽ , കെ.സക്കീർ , പി. മുനീർ , ടി.ടി ഉസൈൻ , ജോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പി.എച്ച് മുഫ്സിൽ സ്വാഗതവും കെ.സുധീർ നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. അടിവാരത്തു നിന്നും ആരംഭിച്ച മത്സരം തുഷാരഗിരിയിൽ അവസാനിച്ചു.
Post a Comment