കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ഉണിക്കോരു പറമ്പിൽ ജംഷീനക്കും കെ.കെ.മുഹമ്മദ് നൗഷാദിനും യൂത്ത് ലീഗ് ഉപഹാരം ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി കൈമാറുന്നു.
ഓമശ്ശേരി: കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അമ്പലക്കണ്ടി ഉണിക്കോരുപറമ്പിൽ ജംഷിനക്കും മുത്താലം കണക്കൻ കുന്നുമ്മൽ മുഹമ്മദ് നൗഷാദിനും അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത് ലീഗ് ഉപഹാരം നൽകി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഇരുവർക്കും ഉപഹാരം കൈമാറി. ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് നജീൽ നെരോത്ത് അദ്ധ്യക്ഷത വഹിച്ചു.പി.സുൽഫീക്കർ മാസ്റ്റർ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,ടി.പി.ജുബൈർ ഹുദവി,കെ.ടി.നിയാസ്,ആസാദ് തടത്തിമ്മൽ,പി.സി.അയമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി യു.കെ.ശാഹിദ് സ്വാഗതവും ട്രഷറർ സി.വി.സാബിത്ത് നന്ദിയും പറഞ്ഞു.
ഉണിക്കോരു പറമ്പിൽ പി.സി.അയമ്മദ് കുട്ടി-ഒ.മൈമൂന ദമ്പതികളുടെ പുത്രിയായ ജംഷീനക്ക് മെഡിക്കൽ പൊതു പ്രവേശന പരീക്ഷയായ നീറ്റിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 1783 ഉം കേരളാടിസ്ഥാനത്തിൽ 136 ഉം റാങ്ക് ലഭിച്ചിരുന്നു.മുത്താലം മഹല്ല് ജന:സെക്രട്ടറിയായ കെ.കെ.ഉമർ ഹാജിയുടേയും സുനിത ബീവിയുടേയും മകനായ മുഹമ്മദ് നൗഷാദ് അഖിലേന്ത്യാ തലത്തിൽ നീറ്റ് പരീക്ഷയിൽ 2445 ഉം കേരളത്തിൽ 198 ഉം റാങ്ക് ലഭിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.
إرسال تعليق