മുക്കം:   കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസ്സിയേഷൻ മുക്കം ഉപജില്ലാ സമ്മേളനം  കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് എം .ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.

 വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സമ്മേളനം  ആവശ്യപ്പെട്ടു സബ്ജില്ലാ പ്രസിഡന്റ് ജോളി ജോളി ജോസഫ് അധ്യഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ടി.ടി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.

 സബ് ജില്ലാ സെക്രട്ടറി ഷൺമുഖൻ കെ.ആർ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി.എസ് ടി.എ. സംസ്ഥാന സമിതിയംഗങ്ങളായ പി.ജെ. ദേവസ്വ, ഷാജു പി കൃഷ്ണൻ , റവന്യൂ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണമണി, സുധീർ കുമാർ യു.കെ., സബ് ജില്ലാ ട്രഷറർ ജോയ് ജോസഫ് , ജി. എച്ച്.എസ്.എസ് നീലേശ്വരം ഹെഡ്മാസ്റ്റർ അബ്ദുൾ മജീദ് കെ.വി.,  
സംഘടന ഭാരവാഹികളായ സിജു , സിറിൽ ജോർജ് സംഘടനയുടെ മുൻകാല സാരഥി സാദിഖലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

 സംഘടനയുടെ പുതിയ ഭാരവാഹികളായി  ജോളി ജോസഫ് (സബ്ജില്ല പ്രസിഡണ്ട്), ഷൺമുഖൻ കെ.ആർ.( സബ്ജില്ല സെക്രട്ടറി) ജോയ് ജോസഫ് (സബ്ജില്ല ട്രഷറർ) എന്നിവരെ യോഗം വീണ്ടും തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم