കോഴിക്കോട് :
കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കോഴിക്കോട് ജില്ലാതല കേരളോത്സവത്തിന് ഡിസംബർ ഏഴിന് തുടക്കമാവും. ഏഴ് മുതല്‍ 18 വരെ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളോടെയാണ് ജില്ലാ കേരളോത്സവം നടത്തുന്നത്. കലാമത്സരങ്ങള്‍ ഡിസംബര്‍ 09,10,11 തിയ്യതികളില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് അവിടനല്ലൂരില്‍ നടക്കും.
കായിക മത്സരങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തും.
ഏഴിന് മാനാഞ്ചിറയിൽ ബാസ്‌ക്കറ്റ് ബോള്‍, കളരിപ്പയറ്റ് എന്നിവയും ജില്ലാ പഞ്ചായത്തിൽ പഞ്ചഗുസ്തിയും നടക്കും. ഏഴ്, എട്ട് തിയ്യതികളിൽ നരിക്കുനിയിലെ മിനി സ്റ്റേഡിയത്തിൽ വോളിബോളും വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ ക്രിക്കറ്റ് മത്സരവുമാണ് നടക്കുക. എട്ടാം തിയ്യതി ജില്ലാ പഞ്ചായത്തിൽ ചെസും സെന്റ്‌ജോസഫ് കോളേജ് ദേവഗിരിയിൽ ഷട്ടില്‍ മത്സരവും നടക്കും. എട്ട്, ഒമ്പത് തിയ്യതികളിൽ കൊയിലാണ്ടി മിനി സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മത്സരം. എട്ടിന് മാനഞ്ചിറയിലാണ് ആര്‍ച്ചറി, കബഡി, വടംവലി മത്സരങ്ങൾ നടക്കുക. നടക്കാവ് സ്വിംമ്മിംഗ് പൂളിൽ ഒമ്പതിന് നീന്തൽ മത്സരവും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടിൽ 18 ന് അത്‌ലറ്റിക്‌സും നടക്കും.
ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍തല മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികളാണ് ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9605098243 ,9961086747, 8606030396
Post a Comment