താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 22 വിപുലമായി നടത്തപെടുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരം മുതൽ താമരശ്ശേരി പഴയ ബസ്റ്റാൻഡ് വരെ വിളംബര ജാഥ സംഘടിപ്പിച്ചു.
നവംബർ 12 മുതൽ 20 വരെ, വിവിധ സ്ഥലങ്ങളിലായി കലാകായിക പരിപാടികൾ നടത്തുകയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ് സൗദ ബീവി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ, എംടി അയ്യൂബ് ഖാൻ, മഞ്ജിത കുറ്റ്യാക്കിൽ എന്നിവർ അണിനിരന്ന ജാഥയിൽ
മെമ്പർമാരായ ഖദീജ സത്താർ, അഡ്വ. ജോസഫ് മാത്യു,ബുഷ്റ , ആർഷ്യ, വി എം വള്ളി, സംശിദ ഷാഫി, ഫസീല ഹബീബ്, റംല ഖാദർ, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, സി ഡി എസ് ചെയർപേഴ്സൺ ജിൽഷ റിഗേഷ്, സക്കീന , തൊഴിലുറപ്പ് എ ഇ ഫസ്ല ബാനു, കെ പി കൃഷ്ണൻ, സത്താർ പള്ളിപ്പുറം,വി കെ എ കബീർ, മറ്റ് കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന സംഘടന പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
Post a Comment