തിരുവമ്പാടി:
ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
തിരുവമ്പാടി ടൗണിലെ ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പൊതുജനാരോഗ്യത്തിന് ഹാനികരമായും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനം ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾക്കും കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്കും കര്‍ശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷമീർ പി, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.
സാംക്രമികരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫസീന ഹസൻ അറിയിച്ചു.
Post a Comment