കട്ടാങ്ങൽ : എസ്.കെ എസ്.എസ്.എഫ് എൻ.ഐ.ടി മേഖല സർഗലയം സമാപിച്ചു. 80 ഇനങ്ങളിലായി നാല് ക്ലസ്റ്ററുകൾ തമ്മിൽ നടന്ന മത്സരത്തിൽ 231 പോയിന്റുമായി എൻ.ഐ.ടി ക്ലസ്റ്റർ ഓവറോൾ ചാമ്പ്യന്മാരായി. 210 പോയിന്റുമായി മാവൂർ ക്ലസ്റ്റർ റണ്ണേഴ്സ് അപ്പ് ആയി.
204 പോയിന്റുമായി പാഴൂർ ക്ലസ്റ്റർ മൂന്നാം സ്ഥാനം നേടിയപ്പോൾ 193 പോയിന്റോടെ പെരുവയൽ ക്ലസ്റ്റർ നാലാം സ്ഥാനക്കാരായി.
ത്വലബ വിഭാഗത്തിൽ 150 പോയിന്റ് നേടി പാഴൂർ ദാറുൽ ഖുർആൻ അക്കാദമി കിരീടം ചൂടിയപ്പോൾ 85 പോയിന്റുമായി മൻഹജുൽ ഹുദാ മലയമ്മ രണ്ടാം സ്ഥാനവും, 63 പോയിന്റുമായി പൂവ്വാട്ടുപറമ്പ് ദാറുൽ ഹിദായ ദർസ് മൂന്നാം സ്ഥാനം നേടി.
നിസ് വ വിഭാഗത്തിൽ 36 പോയിന്റ് നേടി മാവൂർ ക്ലസ്റ്റർ ഒന്നാം സ്ഥാനവും 36 പോയിന്റുമായി പാഴൂർ ക്ലസ്റ്റർ രണ്ടാം സ്ഥാനവും നേടി.
ജനറൽ സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നസൽ, ജൂനിയർ വിഭാഗത്തിൽ നബ്ഹാൻ (ഇരുവരും പാഴൂർ ക്ലസ്റ്ററർ) എന്നിവരും, സീനിയർ വിഭാഗത്തിൽ ശാക്കിർ അഹ്‌മദ് (മാവൂർ ക്ലസ്റ്റർ), സൂപ്പർ സീനിയർ വിഭാഗത്തിൽ മുഹമ്മദ് റിജാസ് (പാഴൂർ ക്ലസ്റ്റർ) കലാപ്രതിഭകളായി.
ത്വലബ ജൂനിയർ വിഭാഗത്തിൽ മുഈനുൽ ഹഖ് (വെള്ളലശ്ശേരി ദർസ്), സീനിയർ വിഭാഗത്തിൽ സയ്യിദ് മുഹമ്മദ് ഹാഷിർ (ദാറുൽ ഹിദായ പൂവ്വാട്ടുപറമ്പ്) കലാപ്രതിഭകളായപ്പോൾ, നിസ് വ ജൂനിയർ വിഭാഗത്തിൽ മാവൂർ ക്ലസ്റ്ററിലെ നിയ പി, സീനിയർ വിഭാഗത്തിൽ പാഴൂർ ക്ലസ്റ്ററിലെ ഖദീജ അഫ്റ, ഫഹ്‌മിദ എന്നിവർ കലാപ്രതിഭകളായി.
പുള്ളാവൂർ നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങ് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്‌റഫ്, അബ്ദുൽകരീം നിസാമി, മേഖല സർഗലയ സെക്രട്ടറി സൈദ് അലവി മാഹിരി, ചെയർമാൻ ശുകൂർ പുള്ളാവൂർ, സ്വാഗതസംഘം ചെയർമാൻ അസീസ് പുള്ളാവൂർ, റഊഫ് പാറമ്മൽ, റഊഫ് മലയമ്മ സംസാരിച്ചു. ടി സുലൈമാൻ ഹാജി, എസ്.പി മുഹമ്മദ്, കെ മുഹമ്മദ്, പി.ടി.എ റഹ്‌മാൻ, റഫീഖ് അശ്അരി, അസ്ഹറുദ്ദീൻ കൂളിമാട്, ഇസ്സുദ്ദീൻ പാഴൂർ, അബ്ദുല്ലക്കുട്ടി ഹുദവി, ജാബിർ ഫൈസി കുറ്റിക്കടവ്, അബ്ദുസ്സ്വമദ് ഒ.പി, ശുകൂർ പാറമ്മൽ, സാലിം അശ്അരി, ബുജൈർ ഹസനി പങ്കെടുത്തു.
Post a Comment