ഓമശ്ശേരി: ദേശീയ ജന്തു രോഗ നിർണ്ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പായ ഗോരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട പഞ്ചായത്ത് തല ഉതഘാടനം ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറിയിൽ പഞ്ചായത്ത് പ്രസഡണ്ട് പി.അബ്ദുൽ നാസർ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ,ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ:കെ.വി.ജയശ്രീ,യു.കെ.ഹുസൈൻ ഓമശ്ശേരി,പി.എം.കേശവൻ നമ്പൂതിരി,ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.
ഡിസംബർ 8 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സൗജന്യ ക്യാമ്പുകൾ ഉണ്ടായിരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.കർഷകർ അവരുടെ ഉടമസ്ഥതയിലുള്ള പശു,എരുമ വർഗ്ഗത്തിൽ പെട്ട എല്ലാ ഉരുക്കളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്.വായുവിലൂടെ പകരുന്ന കുളമ്പ് രോഗം കന്നുകാലികൾക്ക് മാരകവും ഇതിന്റെ ഫലമായി പ്രതിവർഷം ശരാശരി 22 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി കണക്കാക്കുന്നു.രണ്ടായിരത്തി മുപ്പതോടെ കുളമ്പ് രോഗം നിർമാർജ്ജനം ചെയ്യുക എന്നതാണ് ഗോരക്ഷാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്തധികൃതർ അഭ്യർത്ഥിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തി വെയ്പ് കാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment