തിരുവമ്പാടി:
മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു. വാർഡ് 13 അമ്പലപ്പാറ കുടുംബശ്രീ എ.ഡി.സ്‌ ന്റെ നേതൃത്വത്തിൽ ഇന്നലെ ബാസൂക്ക ടർഫിൽ വെച്ചു ഗോൾ ചലഞ്ച് സംഘടിപ്പിച്ചു വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ ഉദ്ഘാടനം ചെയ്തു.


തിരുവമ്പാടി എ.സ്.ഐ സിന്ധു എ ടി. 
ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ  പ്രതിജ്ഞ കുടുംബ ശ്രീ അംഗങ്ങളുടെയും റോക്ക് ബ്രദേഴ്‌സ്  പാമ്പിഴഞ്ഞപാറ  ഫുട്ബോൾ താരങ്ങ ളുടെയും സാന്നിധ്യത്തിൽ ചൊല്ലി കൊടുക്കുകയും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം യുവ തലമുറയിൽ എന്ന വിഷയം ആസ്പദമാക്കി  സംസാരിക്കുകയും ചെയ്തു. 


സി. ഡി.സ് ചെയർപേർസൺ പ്രീതി രാജീവ്‌   ലഹരിക്കെതിരെ യുവതലമുറ മുന്നോട്ടിറങ്ങേണ്ട ആവശ്യകത  സംബന്ധിച്ചു സംസാരിച്ചു.

സി.ഡി.എസ് മെമ്പർ അജിത പി.ആർ , എ.ഡി.സ് പ്രസിഡന്റ് ഹാബിദ സുനീർ,അസ്മാബി മേനാട്ടിൽ,ലിസ്സി തോമസ്,
സക്കീന,ഷിജി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

Post a Comment

Previous Post Next Post