വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ കാരറ്റ് കൃഷിയുടെ വിത്തിടീലിന്റെ ഉദ്ഘാടനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാരനാഥൻ നിർവഹിക്കുന്നു.
ഓമശ്ശേരി:
സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും പച്ചക്കറികളും വിളയിച്ച് ഹരിത വിദ്യാലയ അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കാരറ്റിന്റെയും എള്ളിന്റെയും കൃഷി ആരംഭിച്ചു.
കരനെല്ലും ചോളവും വിളവെടുത്ത സ്ഥലത്താണ് വിത്യസ്ത കൃഷികൾ ആരംഭിച്ചിട്ടുള്ളത്'.
വൈവിധ്യമാർന്ന കാർഷിക വിളകൾ കുട്ടികൾ നേരിൽ കണ്ടു മനസിലാക്കുന്നതിനായിട്ടാണ് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ കൃഷി ആരംഭിച്ചത്.
കാരറ്റിന്റെ വിത്തിടീലിന്റെ ഉദ്ഘാടനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാര നാഥനും എള്ളിന്റെ വിത്തിടീൽ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേലും നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കാർഷിക ക്ലബ് കൺവീനർ ജിജോ തോമസ് അധ്യാപകരായ ബിജു മാത്യു, വി എം ഫൈസൽ ,എം എ ഷബ്ന , എം ഡി സാന്റിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പീയുസ് വിദ്യാർഥി പ്രതിനിധി അയിഷ റിയ എന്നിവർ പ്രസംഗിച്ചു.
Post a Comment