തിരുവമ്പാടി:
കേരളത്തിൽ വിവിധ കോണുകളിൽ അന്ധവിശ്വാസം പലപ്പോഴും നടന്നു കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ നാം കണ്ടു കൊണ്ടിരിക്കുകയാണ് .
ഇത്തരം ദുരന്തങ്ങൾ സമുഹത്തിൽ ഉണ്ടാവാതിരിക്കാൻ നമ്മുടെ ജനസമൂഹത്തേ ജാഗ്രതരായിരുന്നതിനു വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി എസ്എൻഡിപിയുടെ എല്ലാ യൂണിയൻ ആസ്ഥാനത്തും
ജന ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി
തിരുവമ്പാടി യൂണിയൻ ഓഡിറ്റോറിയത്തിൽ ജന ജാഗ്രതാ സദസ്സ് നടന്നു.
യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ സദസ്സ് ഉൽഘാടനം ചെയ്തു.
യുണിയൻ സെക്രട്ടറി പി.എ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ വൈസ് പ്രസിഡന്റ് എം കെ അപ്പുകുട്ടൻ ,യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം റെനിഷ് വി റാം ,
യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി മെവിൻ പി.സി, എന്നിവർ സംസാരിച്ചു.
യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലീല വിജയൻ , അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി സലില ഗോപിനാഥ് സ്വാഗതവും അബിളി രമേശൻ നന്ദിയും പറഞ്ഞു.
Post a Comment