ഓമശ്ശേരി: കേരള സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട്‌ ഓമശ്ശേരിയിൽ പഞ്ചായത്ത്‌ തല ജനകീയ ചർച്ച സംഘടിപ്പിച്ചു.കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ചർച്ചക്ക്‌ ആമുഖമവതരിപ്പിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,നാസർ ഫൈസി കൂടത്തായി,യു.കെ.അബു ഹാജി,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ഒ.കെ.സദാനന്ദൻ,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,കെ.വേലായുധൻ,പി.സി.മോയിൻ കുട്ടി,അബു മൗലവി അമ്പലക്കണ്ടി,കെ.സി.അബ്ദുൽ റഹ്മാൻ,ടി.ശ്രീനിവാസൻ,എം.കെ.പോക്കർ സുല്ലമി,ഒ. അബ്ദുൽ ലത്വീഫ്‌ മദനി,പി.വി.മുഹമ്മദ്‌ സ്വാദിഖ്‌,ടി.പി.മുഹമ്മദ്‌ മാസ്റ്റർ,ശിഹാബ്‌ വെളിമണ്ണ,ടി.ശഫീഖ്‌,എം.പി.മുഹമ്മദ്‌ ഫൈസി മങ്ങാട്‌ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത്‌ മെമ്പർമാരായ കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കൊടുവള്ളി ബി.പി.സി.മെഹറലി വി.എം,ബി.ആർ.സി.ട്രൈനർ കെ.ഷൈജ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.ആർ.കെ.എം.അഷ്‌ റഫ്‌(ബി.ആർ.സി) നന്ദി പറഞ്ഞു.

പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ,അധ്യാപകർ,വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കാളികളായി.

ഫോട്ടോ:പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച ഓമശ്ശേരി പഞ്ചായത്ത്‌ തല ജനകീയ ചർച്ച പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post