ഹരിത കേരളം മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളും സംരക്ഷിച്ച്
ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും അതിൻ്റെ ഭാഗമായുള്ള സർവേ നടപടികളും ആരംഭിച്ചു.
ഇടവഴിക്കടവ് നീർത്തടത്തിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ഇതിൻ്റെ ഭാഗമായി ഇടവഴിക്കടവ് നീർത്തടത്തിന്റെ നിലവിലെ സാഹചര്യങ്ങൾ പഠിക്കുന്നതിനും ഏറ്റെടുക്കുന്ന പ്രവർത്തികൾ കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ റാസിഖ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിവ്യ ഷിബു, ആയിഷാ ചേലപ്പുറത്ത്, പഞ്ചായത്ത് മെമ്പർമാരായ ബാബു പൊലുകുന്നത്ത് ,ഫാത്തിമ നാസർ, മറയംകുട്ടി ഹസ്സൻ, തൊഴിലുറപ്പ് വിഭാഗം ഓവർസിയർ മുഹമ്മദ് ഹർഷാദ്, സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment