തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി എഫ് എച്ച് സിയിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ കെ എം മുഹമ്മദലി, മെഡിക്കൽ ഓഫീസർ ഡോ.ഫെസീന ഹസൻ, ഡോ. കെ.നിഖില, അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ധ്യ, ഡോ. പാർവതി, ഷില്ലി എൻ വി (പി.എച്ച്.എൻ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി,മനീഷ യു കെ, ലിംന (ജെ.പി.എച്ച്.എൻ) ആശ പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment