തിരുവമ്പാടി: നാലുദിവസങ്ങളിലായി തിരുവപാടിയിൽ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും, ഹയർ സെക്കൻഡറിയിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും ഓവറോൾ ചാമ്പ്യൻമാരായി.


എൽപി വിഭാഗത്തിൽ തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളും, യുപിയിൽ മണാശേരി ഗവ. യുപി സ്കൂളും, തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ജേതാക്കളായി.


എൽപിയിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി, മണാശേരി ഗവ. യുപി സ്കൂളുകളും, യുപി വിഭാഗത്തിൽ കൊടിയത്തൂർ എം യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളും. ഹയർ സെക്കൻഡറി വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനക്കാരായി.



സംസ്കൃതോത്സവം യുപി വി ഭാഗത്തിൽ മുത്താലം വിവേകാനന്ദ വിദ്യാനികേതനും, ഹൈസ്കൂളിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും കിരീടം ചൂടി.


അറബിക് സാഹിത്യോത്സവത്തിൽ എൽപി വിഭാഗത്തിൽ
കൊടിയത്തൂർ ജിഎം യുപി സ്കൂളും, യുപി വിഭാഗത്തിൽ പന്നിക്കോട് എയുപി സ്കൂളും, ഹൈസ്കുൾ വിഭാഗത്തിൽ കൊടിയടൂർ പി ടി എം ഹൈസ്കൂളും ചാമ്പ്യൻമാരായി.


സമാപനസമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല, പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി പുളിക്കാട്ട്, ആദർശ് ജോസഫ്, വി പി സ്മിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓങ്കാരനാഥൻ, ജനപ്രതിനിധികൾ, അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ സ്വാഗതവും, അബ്ദുൾ റഷീദ് അൽ ഖാസിമി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post