തിരുവമ്പാടി : ഒറ്റപ്പൊയിൽ,
ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിൽ വെള്ളി മെഡൽ നേടിയ എയ്ഞ്ചൽ ജെയിംസിന് ഒറ്റപ്പൊയിൽ കൂട്ടായ്മയുടെ സ്നേഹാദരം നൽകി ആദരിച്ചു.
വാർഡ് മെമ്പർ അപ്പു കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്‌ഘാടനവും മൊമെന്റോയും ക്യാഷ് അവാർഡും നൽകി.
സി. ഡി. എസ്. ചെയർപേഴ്സൺ. പ്രീതി രാജീവ് , ജോർജ് മറ്റപ്പള്ളി , അഡ്വ: സിബിൻ ജോസ്, ജോയ് കൂനങ്കി , ശിവദാസൻ അരീക്കൽ, പ്രജീഷ് പൂക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
Post a Comment