തിരുവമ്പാടി: ഏഴായിരത്തിലധികം കൗമാര കലാകാരന്മാർ മത്സരിക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു ക്കളത്തൂർ ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആദർശ് ജോസഫ്, വി ഷംലൂലത്ത്, എ.ഇ.ഒ ഓംകാരനാഥൻ, റംല ചോലക്കൽ, ബിജു എണാറമണ്ണിൽ തുടങ്ങിയവർ പ്രസംഗിക്കും.

Post a Comment

Previous Post Next Post