തിരുവമ്പാടി : ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദ യാത്ര ഒരുക്കി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ.  വൈവിധ്യ ശേഷി ബാല്യ സൗഹൃദ വിദ്യാലയ  പ്രവർത്തനങ്ങളിൽ ഒന്നാണ് വിനോദ യാത്ര .
 രാവിലെ സ്കൂൾ മുറ്റത്ത് ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ ആശംസകളോടെ ആരംഭിച്ച യാത്ര, പൊന്നാങ്കയം അക്വ പെറ്റ്സ് ഇന്റർനാഷ്ണൽ , കണ്ടപ്പൻ ചാൽ ആർച്ച് പാലം എന്നിവ സന്ദർശിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം ഐസ് ക്രീം മധുരം നുകർന്ന് അരിപ്പാറ വെള്ളച്ചാട്ടവും തൂക്കുപാലവും ആസ്വദിച്ച്, പാട്ടും ഡാൻസും മേളവുമായി യാത്ര സംഘം മടങ്ങി.


അധ്യാപകരായ ജെഫിൻ സെബാസ്റ്റ്യൻ, നിതിൻ ജോസ് , ഷാഹിന എ.പി., ഷീബ ജോർജ് , Sr മിറാൻഡ , റോസ്മി രാജു ,കുന്ദമംഗലം BRC സ്പെഷ്യൽ എജ്യൂക്കേറ്റർ ഷെമീന എ. , രക്ഷിതാക്കൾ എന്നിവർ വിനോദ യാത്ര പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post