പീടികപ്പാറ: ഇന്നലെ രാത്രി മരത്തോട്- പീടികപ്പാറ -കോനൂർക്കണ്ടി കാട്ടാന ഇറങ്ങി നിറയെ വാഹനങ്ങളും സഞ്ചാരികളും യാത്ര ചെയ്യുന്ന തോട്ടുമുക്കം - പീടികപ്പാറ റോഡിൽ പീടികപ്പാറ അങ്ങാടിക്കടുത്ത് വരെ ആന എത്തുകയും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു .
കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരുടെ ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടാന ഇറങ്ങുന്ന സ്ഥലം സൗര വേലി സ്ഥാപിക്കാനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും, ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌, സ്ഥലം എം. എൽ എ  ലിന്റോ ജോസഫ് തുടങ്ങിയവരുടെ ശ്രമഫലമായി തുകയും വകയിരുത്തിയിട്ടുണ്ട്.
 പഞ്ചായത്ത്‌ അതിർത്തിയായ 3 കിലോമീറ്റർ ഈ വർഷം താന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു.


 അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കും.
സംഭവസ്ഥലംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ ബിന്ദു ജയൻ, നാട്ടുകാരായ ഒ എ. സോമൻ, സുരേഷ്, ഉണ്ണി വട്ടക്കാവിൽ,ജോസ്, തുടങ്ങിയവർ  സന്ദർശിച്ചു.

Post a Comment

Previous Post Next Post