തിരുവമ്പാടി : ദേശീയ ഉച്ചഭക്ഷണ ദിനത്തോടനുബന്ധിച്ച് സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ അസംബ്ലി നടന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ സ്കൂൾ ഉച്ച ഭക്ഷണ പാചകക്കാരായ സുമതി ഒതായാംതരത്ത്, സിസിലി ബെന്നി എന്നിവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
ടോപ് ടെൻ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയുടെ മുഖ്യ സംഘാടകനായ അബ്ദുറബ്ബ് സാറിനെ മെമന്റോ നൽകി ആദരിച്ചു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ ,സിമി സ്‌റ്റീഫൻ, സിസ്റ്റർ ആൻസ് മരിയ, ആയിഷ അംന, ആൻ തെരേസ ട്രീസ ,ആൻ മരിയ ജിന്റോ എന്നിവർ ആശംസകൾ നേർന്നു.
പോഷക സമൃദ്ധമായ ഉച്ചഭക്ഷണത്തിന്റെ പ്രധാന്യത്തിലൂന്നി , കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Post a Comment