കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമവും, അനുമോദന ചടങ്ങും നടന്നു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം കർമ്മം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്നു. സെക്രട്ടറി അനീഫ ടി. കെ. സ്വാഗതവും പറഞ്ഞു. കൂടാതെ ജില്ലാ സെക്രട്ടറി ജിജി തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ആദരവ് ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡണ്ട് പ്രേമൻ, മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, മണ്ഡലം ട്രഷറർ എം. ടി. അസ്‌ലം, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി (പ്രസിഡൻറ് കൊടിയത്തൂർ യൂണിറ്റ്), ജില്ലാ യൂത്ത് വിംഗ് എക്സിക്യൂട്ടീവി ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൈസൽ പി. പി., AKBO ജില്ലാ പ്രസിഡൻറ് ജാഫർ പൂളക്കൽ, എച്ച്. എസ്. ടി. അബ്ദുറഹിമാൻ, സുല്ലമുസ്സലാം ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യാസീൻ റഹ്മാൻ കെ. സി., ഷോർട്ട് ഫിലിം ആക്ടർ സുൽത്താൻ ടി. കെ., ഗാനം രചിച്ച ലത്തീഫ് ക്യാമറ എഡിറ്റിംഗ് നിർവഹിച്ച ഷാമിൽ, രചന സംവിധാനം നിർവഹിച്ച അബ്ദുൽ ബാസിത് പി. , ഹനീഫ ടി. കെ. അബ്ദുസമദ് കണ്ണാട്ടിൽ, പാലിയേറ്റീവ് പ്രവർത്തകൻ അബ്ദുറഹിമാൻ ഗ്രേസ് മെഡിക്കൽസ്, നിസാർ കൊളായി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു
സി.പി. മുഹമ്മദ്, കെ. ടി. മൻസൂർ, ബാബു മൂലയിൽ, ടി.ടി. അബ്ദുറഹിമാൻ , ഇ.എ. കുഞ്ഞിമായിൻ, കരീം ചെറുവാടി, ഇ. എൻ. യൂസഫ്, കെ. ടി. ഹമീദ്, ടി.പി. അബ്ദുറഹിമാൻ, അക്ബർ അലി, ടി. പി അബ്ദുസ്സലാം തുടങ്ങിയവർ ആശംസ നേർന്നു. തുടർന്ന് കെ.എസ്.ടി.എ. സ്റ്റേറ്റ് അവാർഡ് വിന്നർ കൂടിയായ അസീസ് മാസ്റ്റർ ഇല്ലക്കണ്ടി നടത്തിയ എന്റർടൈമെന്റ് ക്ലാസ് നവ്യാനുഭവമായി. തുടർന്ന് വ്യാപാരികളുടെയും, അവരുടെ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ഹമീദ് ചാലക്കൽ നന്ദിയും പറഞ്ഞു.
Post a Comment