തിരുവമ്പാടി: മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി ഗോൾ ചലഞ്ച്   ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്  നിർവഹിച്ചു.


 തിരുവമ്പാടി ബ്രസൂക്ക ടറഫിൽ വെച്ച് നടത്തിയ പരിപാടി
സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌ അദ്ധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ അബ്ദു റഹ്മാൻ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ , പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി,
സി ഡി എസ് അംഗങ്ങളായ
ഗീതശശി,റസീന സുഹറ ഇസ്മായിൽ, സിന്ധു അജീഷ്, പി ആർ അജിത,
 ഷീജ സണ്ണി കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റ് ശുഭ കുടുംബശ്രീ അംഗങ്ങൾ  കമ്മ്യൂണിറ്റി കൗൺസിലർ
എം ശുഭഎന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post