ഓമശ്ശേരി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിൽ അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതികൾ നീർത്തടാധിഷ്ഠിതമായി തയ്യാറാക്കുന്നതിനായി ഓമശ്ശേരിയിൽ നീർത്തട നടത്തം സംഘടിപ്പിച്ചു.ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ,വികസന സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നീർത്തട നടത്തം.നീരുറവ് സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്.പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളും പദ്ധതിയുടെ ഭാഗമായി സന്ദർശിക്കും.പഞ്ചായത്തിൽ 7 നീർത്തടങ്ങളാണുള്ളത്.
പാച്ചാക്കൽ നീർത്തടത്തിലെ പാച്ചാക്കൽ തോടിന്റെ ഉത്ഭവ പ്രദേശമായ ചോലക്കൽ പള്ളിയുടെ പരിസരത്ത് വെച്ചാണ് നീർത്തട നടത്തം ആരംഭിച്ചത്.6,7,8,11,15 വാർഡുകളിലൂടെയാണ് പാച്ചാക്കൽ തോട് കടന്ന് പോവുന്നത്.ഒഡറാപ്പ്,വേനപ്പാറ,ഓമശ്ശേരി,പാച്ചാക്കൽ,കണ്ണംകോട്,വെണ്ണക്കോട്,തോട്ടത്തിൻ കടവ് എന്നിവയാണ് പഞ്ചായത്തിലെ നീർത്തടങ്ങൾ.പരിസരത്തെ സർവ്വേ നമ്പർ ശേഖരിക്കൽ,ഭൂഗർഭജലവിതാനം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ,തോട് സംരക്ഷണം,നീരുറവ സംരക്ഷണം,ജലസേചന പദ്ധതികൾ,കുളം നവീകരണം,ഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ,ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഉറപ്പുവരുത്തി വ്യക്തിഗത ആസ്തികളും സാമൂഹ്യ ആസ്തികളും സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി നീർത്തടാധിഷ്ഠിതമായി തയ്യാറാക്കി സർക്കാറിനു സമർപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,യു.കെ.ഹുസൈൻ ഓമശ്ശേരി,പഞ്ചായത്തംഗങ്ങളായ എം.ഷീജ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി എ.ഇ. ഹാഫിസ് റഹ്മാൻ ടി.ആർ,ഓവർസിയർമാരായ ഫെബിൻ ഫഹദ് ടി. ടി,ലിന്റ ഭായി വി.പി.എന്നിവർ നീർത്തട നടത്തത്തിന് നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന നീർത്തട നടത്തം.
Post a Comment