കൊടിയത്തൂർ :
പാഠ്യപദ്ധതി ചട്ടക്കൂടിലെ ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച് കൊടിയത്തൂർ പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തി.
പാലിയേറ്റീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം
ഗ്രാമ പഞ്ചായത്ത് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി മുഖ്യപ്രഭാഷണം നടത്തി. വാർഡംഗവും ബി ആർ സി കോഡിനേറ്ററുമായ ഫസൽ കൊടിയത്തൂർ ആമുഖ ഭാഷണം നടത്തി.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബു, മെമ്പർമാരായ ബാബു പൊലുകുന്നത്ത് , കരീം പഴങ്കൽ, രജീഷ് കളിക്കാടിക്കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു.
പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പ്രധാനധ്യാപകർ, സ്റ്റാഫ് പ്രതിനിധികൾ, പിടിഎ - എസ് എം സി - എം പി ടി എ ഭാരവാഹികൾ, രാഷ്ട്രീയ-മത-സാംസ്കാരിക പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇംപ്ലിമെന്റിംഗ് ഓഫീസർ ജുമാൻ ടി കെ സ്വാഗതവും വാർഡംഗം ടി കെ അബൂബക്കർ നന്ദിയും പറഞ്ഞു.
Post a Comment