തിരുവമ്പാടി:
തകജം 2022, മുക്കം സബ് ജില്ലാ കലാമേളയിൽ എൽ പി, യു പി . വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എച്ച് എസ് വിഭാഗത്തിൽ ആറാം സ്ഥാനവും നേടി ഇൻഫൻ്റ് ജീസസ് സ്കൂൾ വീണ്ടും ചരിത്രം കുറിച്ചു.
മൂന്ന് ദിവസങ്ങളായി തിരുവമ്പാടിയെ പുളകമണിയിച്ച കലാമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ ഇൻഫൻ്റ് ജീസസിലെ മിടുമിടുക്കർ കലാ കിരീടം സ്വന്തമാക്കി.
ഹെഡ്മിസ്ട്രസ് സി. സാങ്റ്റാ മരിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് എ.ഇ.ഒ. ഓംകാര നാഥനിൽ നിന്നും, മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബുവിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി.
Post a Comment