തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി വാങ്ങിയ സ്ഥലം കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങുന്നതിനായി കൈമാറിയിട്ടും, നാലുവർഷം മുമ്പ് പ്രവർത്തി ഉദ്ഘാടനം നടത്തിയ ഡിപ്പോയുടെ നിർമ്മാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ച്.
നവംബർ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തും എന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ അറിയിച്ചു.
Post a Comment